നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി; പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക


ഷീബ വിജയൻ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളിൽ ഇന്ത്യയുടെ കടുത്ത ആശങ്ക മോദി നെതന്യാഹുവിനെ അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും എത്രയും വേഗം സംഘർഷം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

വിഷയത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി ചർച്ച നടത്തി. പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും പ്രവാസികളുടെ സുരക്ഷയും ഇരുനേതാക്കളും സംസാരിച്ചതായാണ് വിവരം. ഇതിനിടെ, ഡൽഹിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗം മേഖലയിലെ സുരക്ഷാ സാഹചര്യം വിശദമായി വിലയിരുത്തി. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നയതന്ത്ര ഇടപെടലുകൾ ശക്തമാക്കുന്നതിനും യോഗം മുൻഗണന നൽകി.

article-image

qweswaedqwe

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed