ബഹ്റൈൻ കേരളീയ സമാജം - ഡി.സി. ബുക്ക് ഫെസ്റ്റ്: ഫ്യൂഷൻ സംഗീതവും പുസ്തക പ്രകാശനവും ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര / മനാമ

ബഹ്റൈൻ കേരളീയ സമാജവും ഡി.സി. ബുക്സും സംയുക്തമായി നടത്തുന്ന പുസ്തകോത്സവത്തിന്റെ നാലാം ദിനം വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഐ.ഐ.പി.എ.യുടെ അധ്യാപകർ അണിയിച്ചൊരുക്കിയ ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ഗസലും ഇതിന്റെ ഭാഗമായി നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ലിജിത്ത് ഫിലിപ്പ് കുര്യന്റെ ഇംഗ്ലീഷ് കവിത സമാഹാരമായ 'ദി പിങ്ക് ഫ്ലവർ ആൻഡ് അതർ പോയംസ്‌' എന്ന പുസ്തകം പ്രകാശനം ചെയ്തു.

പ്രമുഖ വ്ലോഗറും എഴുത്തുകാരനുമായ ബൈജു എൻ. നായർ പുസ്തകം പ്രകാശനം ചെയ്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി. രാധാകൃഷ്ണപിള്ള അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. മാധ്യമപ്രവർത്തകയായ രാജി ഉണ്ണികൃഷ്ണൻ പുസ്തക പരിചയം നടത്തി. മോഹിനി തോമസ് കോഡിനേറ്റർ ആയ ചടങ്ങിൽ ബുക്ക് ഫെയർ ജനറൽ കൺവീനർ ആഷ്‌ലി കുര്യൻ, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, ജോയിന്റ് കൺവീനർ സവിത സുധീർ എന്നിവർ സന്നിഹിതരായിരുന്നു.

പുസ്തക പ്രകാശനത്തിനുശേഷം ബൈജു എൻ. നായരുമായി മുഖാമുഖം നടന്നു. അജിത്ത് നായർ മോഡറേറ്റർ ആയിരുന്നു.

article-image

fgdfg

You might also like

  • Straight Forward

Most Viewed