വാട്‌സ്ആപ്പ് തട്ടിപ്പുകൾ വർധിക്കുന്നു; സി.പി.ആർ കാർഡുകൾ കൈമാറരുത്: പോലീസ് മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര / മനാമ
വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്നതായി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും, വിശ്വാസം ദുരുപയോഗം ചെയ്ത് ആളുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈക്കലാക്കുകയും ചെയ്യുന്നതായി പോലീസ് അധികൃതർ അറിയിച്ചു.
അടുത്ത ബന്ധം നടിച്ച് വാട്‌സ്ആപ്പിലൂടെ പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ മുന്നറിയിപ്പ് നൽകി. ഒരമ്മയ്ക്ക് മകളെന്ന വ്യാജേന വാട്‌സ്ആപ്പിൽ നിന്ന് സന്ദേശം അയച്ച് തട്ടിപ്പുകാരൻ പണം തട്ടിയ സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
തട്ടിപ്പുകാരൻ അമ്മയുടെ സിഐപിആർ (CPR) കാർഡിന്റെ ഫോട്ടോ ആവശ്യപ്പെടുകയും, അമ്മ ചോദ്യം ചെയ്തപ്പോൾ ഉടൻ അയയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം നഷ്ടപ്പെട്ട ശേഷമാണ് തട്ടിപ്പാണെന്ന് അമ്മ മനസ്സിലാക്കിയത്.
സംശയാസ്പദമായ ഏതൊരു സന്ദേശവും അത് ഏറ്റവും അടുത്ത ബന്ധുവിൽ നിന്നുള്ളതായാൽ പോലും പരിശോധിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും പോലീസ് അഭ്യർത്ഥിച്ചു.
sfdsdf
