സ്‌കൂൾ സമയത്തിന് മുമ്പ് കിന്റർഗാർട്ടന് മുന്നിൽ കുട്ടിയെ ഒറ്റയ്ക്കാക്കി പോയ സംഭവത്തിൽ ബഹ്റൈനിൽ നടപടി
പ്രദീപ് പുറവങ്കര / മനാമ:
സ്കൂൾ സമയത്തിന് മുമ്പായി കുട്ടിയെ സ്കൂളിന് മുമ്പിൽ ഇറക്കി തനിച്ചാക്കി വിട്ട രക്ഷിതാവിനെതിരെ നടപടിയുമായി അധികൃതർ. ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് ചെയ്തതനുസരിച്ച്, രക്ഷിതാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സ്‌കൂൾ തുറക്കുന്നതിന് മുമ്പുള്ള അതിരാവിലെ, ഔദ്യോഗിക സമയം തുടങ്ങുന്നതിന് മുൻപ് ഇയാൾ കുട്ടിയെ കിന്റർഗാർട്ടന് മുന്നിൽ ഒറ്റയ്ക്കാക്കി പോവുകയായിരുന്നു. കുട്ടിയെ കിന്റർഗാർട്ടൻ സൂപ്പർവൈസർമാരെ ഏൽപ്പിക്കാനായി കാത്തുനിൽക്കാതെ രക്ഷിതാവ് ഇവിടെ നിന്ന് പോയത് കുട്ടിയുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നതായിരുന്നുവെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.
aSASASDADS
