ഐ.സി.സി. ക്രിയോ ക്രിക്കറ്റ് ഗ്രാൻഡ് ഫിനാലെ: പാകിസ്ഥാൻ സ്‌കൂളിനെ തോൽപ്പിച്ച് ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ
പ്രദീപ് പുറവങ്കര / മനാമ:
ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ സംഘടിപ്പിച്ച ഐ.സി.സി. ക്രിയോ ക്രിക്കറ്റ് ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്‌ബി) പെൺകുട്ടികളുടെ ടീമിന് ഉജ്ജ്വല വിജയം. അൽ നജ്മ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ എതിരാളികളായ പാകിസ്ഥാൻ സ്‌കൂളിനെ 27 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സ്‌കൂൾ കിരീടം ചൂടിയത്. രാജ്യത്തുടനീളമുള്ള 16 സ്‌കൂൾ ടീമുകൾ പങ്കെടുത്ത മുഴുദിന മത്സരമായിരുന്നു ഇത്. ന്യൂ മില്ലേനിയം സ്‌കൂളിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷമാണ് ഐ.എസ്‌ബി ഫൈനലിൽ പ്രവേശിച്ചത്. ഒടുവിൽ ഇന്ത്യൻ സ്‌കൂൾ ടീം 'എ' ചാമ്പ്യൻമാരായപ്പോൾ, ഇന്ത്യൻ സ്‌കൂൾ ടീം 'ബി' ക്വാർട്ടർ ഫൈനലിൽ എത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ഓരോ കളിക്കാരുടെയും ശ്രദ്ധേയമായ പ്രകടനവും കൂട്ടായ പരിശ്രമവുമാണ് ഈ വിജയത്തിന് പിന്നിൽ.
ടീം 'എ'യെ ജാൻസി ടി.എം. (ഗ്രേഡ് 12) ആണ് നയിച്ചത്. പാർവ്വതി സലീഷ് (ഗ്രേഡ് 7) വൈസ് ക്യാപ്റ്റനും, ഫൈഹ അബ്ദുൾ ഹക്കിം (ഗ്രേഡ് 8) വിക്കറ്റ് കീപ്പറുമായിരുന്നു. കൂടാതെ വഫിയ അഞ്ജും (ഗ്രേഡ് 12), ജുവൽ മരിയ (ഗ്രേഡ് 8), മൻകിരത് കൗർ (ഗ്രേഡ് 8), ഷാസിന ഷറഫു (ഗ്രേഡ് 12), ആരാധ്യ രമേശൻ (ഗ്രേഡ് 6) എന്നിവരും ടീമിലെ മറ്റ് അംഗങ്ങളായിരുന്നു.
ടീം 'ബി'യുടെ ക്യാപ്റ്റൻ കൗശിക സുഭാഷ് (ഗ്രേഡ് 12) ആയിരുന്നു. ആരാധ്യ വാംഖഡെ (ഗ്രേഡ് 8) വൈസ് ക്യാപ്റ്റനായും ധന്യ അരുൺവേൽ (ഗ്രേഡ് 6) വിക്കറ്റ് കീപ്പറായും തിളങ്ങി. ഏഞ്ചൽ അൽഫെഷ് (ഗ്രേഡ് 8), ഗായത്രി ഉള്ളാട്ടിൽ (ഗ്രേഡ് 12), രുദ്ര കക്കാട് (ഗ്രേഡ് 12), പ്രത്യശ്രീ (ഗ്രേഡ് 12), ദിയ ജെയ്‌സൺ (ഗ്രേഡ് 12) എന്നിവരായിരുന്നു ടീം 'ബി'യിലെ മറ്റ് താരങ്ങൾ.
ചാമ്പ്യൻഷിപ്പ് നേടിയ വിദ്യാർത്ഥികളെയും, ടീം പരിശീലകനും ക്രിക്കറ്റ് ഇൻചാർജുമായ വിജയൻ നായരെയും സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗ്ഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വകുപ്പ് മേധാവി ശ്രീധർ ശിവ എന്നിവർ അഭിനന്ദിച്ചു.
AWDSDSADSA
