മാമിറിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആളപായമില്ലെന്ന് നാഷണൽ കമ്മ്യൂണിക്കേഷൻ സെൻ്റർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാൻ്റെ ആക്രമണത്തെത്തുടർന്ന് മാമിർ മേഖലയിലെ സ്ഥാപനത്തിലുണ്ടായ തീപിടുത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെൻ്റർ അറിയിച്ചു. അതിവേഗത്തിലുള്ള ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചതായും അധികൃതർ വ്യക്തമാക്കി.
ആക്രമണത്തിൽ കെട്ടിടത്തിനും മറ്റ് ഉപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മ്യൂണിക്കേഷൻ സെൻ്റർ സ്ഥിരീകരിച്ചു. സിവിൽ ഡിഫൻസ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും സുരക്ഷാ പരിശോധനകൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
cdsadsds


