ഇറാൻ ആക്രമണത്തെ പ്രതിരോധിച്ച് ബഹ്റൈൻ; സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിൽ രാജ്യം തുടരുമെന്ന് മന്ത്രിസഭ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ബഹ്റൈൻ മന്ത്രിസഭായോഗം രാജ്യത്തിന്റെ സുരക്ഷയും ഭാവി വികസന പദ്ധതികളും ചർച്ച ചെയ്തു. റമദാനിലെ അവസാന പത്തു ദിനങ്ങളോടനുബന്ധിച്ച് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ നടത്തിയ പ്രഭാഷണത്തെ മന്ത്രിസഭ പ്രകീർത്തിച്ചു. ബഹ്റൈൻ എന്നും സമാധാനത്തിന്റെ പക്ഷത്താണെന്ന രാജാവിന്റെ വാക്കുകൾക്ക് യോഗം അടിവരയിട്ടു.

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വികസന കുതിപ്പിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഭരണകൂടം സന്നദ്ധമാണെന്ന് മന്ത്രിസഭ വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യത്തിന്റെ പരിഷ്കരണ പ്രക്രിയകൾ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകും.

ഇറാൻ നടത്തിയ ഹീനമായ ആക്രമണങ്ങളിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രിസഭ ആശംസിച്ചു. ശത്രുരാജ്യത്തിന്റെ മിസൈലുകളെയും ഡ്രോണുകളെയും അതിവേഗം പ്രതിരോധിച്ച ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ (BDF) ധീരതയെയും വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൃത്യതയെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. അതീവ ജാഗ്രതയോടെ പ്രവർത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും മെഡിക്കൽ ടീമുകളെയും യോഗം പ്രശംസിച്ചു.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. അംഗീകൃത സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും മന്ത്രിസഭ ഓർമ്മിപ്പിച്ചു.

രാജ്യത്തിന്റെ ഐക്യദാർഢ്യം വിളിച്ചോതുന്ന "നിങ്ങളുള്ളിടത്തോളം ബഹ്റൈൻ സുരക്ഷിതമാണ്" (Bahrain is fine as long as you are its people) എന്ന ദേശീയ പ്രചാരണ പരിപാടിക്ക് കൗൺസിൽ തുടക്കം കുറിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ കാണിക്കുന്ന സാമൂഹിക പ്രതിബദ്ധതയും അധികൃതരോടുള്ള സഹകരണവും രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രിസഭ വിലയിരുത്തി.

article-image

dsffs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed