46-ാമത് ജി.സി.സി ഉച്ചകോടി ഇന്ന് മനാമയിൽ; ഗൾഫ് റെയിൽവേയും പൊതു ടൂറിസ്റ്റ് വിസയും പ്രധാന ചർച്ചാവിഷയം
പ്രദീപ് പുറവങ്കര / മനാമ:
ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) 46-ാമത് ഉച്ചകോടിക്ക് ഇന്ന് ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടക്കും. ബഹ്‌റൈൻ അധ്യക്ഷത വഹിക്കുന്ന ഈ ഉച്ചകോടിയിൽ, രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിലെ സംയുക്ത ഗൾഫ് സഹകരണത്തിന്റെ പുരോഗതി പ്രധാനമായും വിലയിരുത്തും. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾക്കൊപ്പം, മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ചാവിഷയമാകും.
ഉച്ചകോടിയിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കുവൈത്ത് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മെശാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാ, ഒമാൻ സുൽത്താൻ ഹിസ് മജസ്റ്റി സുൽത്താൻ ഹൈത്തം ബിൻ താരീഖ് അൽ സൈദ് എന്നിവരെ ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഉച്ചകോടിയിൽ ഏറ്റവും പ്രാധാന്യം നേടുന്ന വിഷയങ്ങളിലൊന്നാണ് ആറ് അംഗരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതിയുടെ സുപ്രധാന ഉടമ്പടി ഒപ്പുവെക്കുന്നത്. 2030ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് പുറമെ, ഗൾഫ് മേഖലയിലെ വിനോദസഞ്ചാര-സാമ്പത്തിക മേഖലക്ക് വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഷെങ്കൺ മാതൃകയിലുള്ള പൊതു ടൂറിസ്റ്റ് വിസ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ഉച്ചകോടി ചർച്ച ചെയ്യും. ഗൾഫ് സമ്പദ്‌വ്യവസ്ഥകൾ 2027ഓടെ 4.3 ശതമാനമായി വർദ്ധിപ്പിക്കാനുള്ള ലക്ഷ്യങ്ങളും ചർച്ചാവിഷയമാകും.
sdfsdfds
xzXZZ
asdasa
