വയോധികനായ സ്പോൺസറെ കബളിപ്പിച്ചു: 25,000 ദിനാറിലധികം തട്ടിയെടുത്ത ഏഷ്യൻ യുവതി ബഹ്‌റൈനിൽ പിടിയിൽ


പ്രദീപ് പുറവങ്കര / മനാമ:

പ്രായമേറിയ സ്വന്തം സ്പോൺസറുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 25,000-ത്തിലധികം ബഹ്‌റൈനി ദിനാർ അനധികൃതമായി തട്ടിയെടുത്ത കേസിൽ 30 വയസ്സുള്ള ഏഷ്യൻ വനിതയെ നോർത്ത് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്. യുവതി ഒരു ഇലക്ട്രോണിക് ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പോൺസറുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പലതവണയായി സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

വിശ്വസ്തതയെ മുതലെടുത്തുള്ള ഈ തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് നോർത്ത് ഗവർണറേറ്റ് പോലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരെ നിലവിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും, കേസ് കൂടുതൽ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

article-image

grffgf

You might also like

  • Straight Forward

Most Viewed