ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് ബഹ്റൈനിൽ നിന്ന് ഏഴ് വിദ്യാർത്ഥികൾ ഹരിയാനയിലേക്ക്


പ്രദീപ് പുറവങ്കര / മനാമ:

ഇന്ത്യയിലെ പ്രധാനപ്പെട്ട ശാസ്ത്ര ഔട്ട്‌റീച്ച് മേളകളിലൊന്നായ ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ (IISF 2025) ബഹ്‌റൈനിൽ നിന്ന് ഏഴ് വിദ്യാർത്ഥികൾ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഡിസംബർ 6 മുതൽ 9 വരെ ഹരിയാനയിലെ പഞ്ചകുലയിൽ നടക്കുന്ന ഈ ദേശീയ ശാസ്ത്രോത്സവത്തിനായി ബഹ്‌റൈനിൽ നിന്നുള്ള സംഘം ഡിസംബർ 4-ന് രാത്രി ഇന്ത്യയിലേക്ക് യാത്ര തിരിക്കും.

സയൻസ് ഇന്ത്യ ഫോറം (SIF) ബഹ്‌റൈനെ പ്രതിനിധീകരിച്ചാണ് ഏഴ് വിദ്യാർത്ഥികൾ ഈ ലോകോത്തര ശാസ്ത്ര മേളയിൽ ഭാഗഭാക്കാകുന്നത്. ഇന്ത്യൻ സ്കൂളിലെ അധ്യാപകരായ ദിവ്യ രമേഷ്, ശ്യാമള പ്രകാശ്, മെറിലിൻ ക്രിസ്റ്റീന എന്നിവരാണ് വിദ്യാർത്ഥി സംഘത്തെ നയിക്കുന്നത്. “വിജ്ഞാൻ സെ സമൃദ്ധി: ഫോർ ആത്മനിർഭർ ഭാരത്” (ശാസ്ത്രത്തിലൂടെ സമൃദ്ധി: ആത്മനിർഭര ഭാരതത്തിനായി) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് IISF 2025 സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ പ്രദർശിപ്പിക്കുകയും രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകുകയുമാണ് ഈ മേളയുടെ പ്രധാന ലക്ഷ്യം.

ബഹ്‌റൈൻ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ശാസ്ത്ര സമൂഹവുമായി സംവദിക്കാനും, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും, രാജ്യത്തിന്റെ അഭിമാനകരമായ ഈ ശാസ്ത്രോത്സവത്തിന്റെ ഭാഗമാകാനും ഇതൊരു വലിയ അവസരമാണ്.

article-image

asdsasadad

You might also like

  • Straight Forward

Most Viewed