ട്രാഫിക് നിയമലംഘനം: ബഹ്‌റൈനിൽ 169 വാഹനങ്ങൾ പിടിച്ചെടുത്തു
മനാമ : ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ബഹ്‌റൈനിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 169 വാഹനങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളിൽ കൂടുതലും മോട്ടോർ സൈക്കിളുകളും ഡെലിവറി സർവീസ് വാഹനങ്ങളുമാണ്.
നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നിയമവിരുദ്ധമായ പാർക്കിംഗ്, ഹെൽമെറ്റില്ലാതെ വാഹനമോടിക്കൽ, റോഡിലെ അച്ചടക്കമില്ലായ്മ, അടിയന്തര പാതകളിലൂടെ വാഹനമോടിക്കൽ, കാൽനട പാതകൾ മുറിച്ചുകടക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും റോഡുകളിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് പരിശോധന കർശനമാക്കിയതെന്ന് ജി.ഡി.ടി. അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
sfgsd
