ഒരു ചെടി ഒരു ജീവൻ": പി.സി.ഡബ്ല്യു.എഫ്. ബഹ്‌റൈൻ ചാപ്റ്റർ മാതൃകാപരമായ പൂന്തോട്ടം ഒരുക്കി
പ്രദീപ് പുറവങ്കര
മനാമ l പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്.) ബഹ്‌റൈൻ ചാപ്റ്ററിന്റെ എവർഗ്രീൻ വിഭാഗം അദ്ലിയയിലെ സ്കിൽ മിഷൻ അക്കാദമിയുമായി സഹകരിച്ച് 'ഒരു ചെടി ഒരു ജീവൻ, നാളെയുടെ ശ്വാസം ഇന്ന് നട്ടിടാം' എന്ന പേരിൽ പൂന്തോട്ടം ഒരുക്കി. വരും തലമുറയ്ക്ക് മാതൃകയാക്കാവുന്ന രീതിയിലാണ് ചെടികളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചത്.
ചെടികളും, വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സെയ്തലവി അമ്പലത്ത് അക്കാദമി വിദ്യാർഥികൾക്ക് ക്ലാസെടുത്തു. പി.സി.ഡബ്ല്യു.എഫ്. പ്രസിഡന്റ് മുസ്തഫ കൊലക്കാട് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കിൽ മിഷൻ അക്കാദമി ഫൗണ്ടറും ഡയറക്ടറുമായ പ്രിൻസി ജോയ്, ബോർഡ് ഡയറക്ടർ അരുൺ സി ബാബു, ആക്ടിവിറ്റീസ് ആൻഡ് കോഴ്സ് കോർഡിനേറ്റർ മിസിസ്. അലിഷ് ബാ, അഡ്മിൻ മീർ സുലൈമാൻ, ടീച്ചർമാരായ ഫാരിയാ, സന, അദീബ എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ അബ്ദുറഹ്മാൻ പി.ടി അധ്യക്ഷത വഹിച്ചു. എവർഗ്രീൻ കൺവീനർ എം.എഫ്. റഹ്മാൻ സ്വാഗതവും ഹസൻ വി.എം. മുഹമ്മദ് നന്ദിയും പറഞ്ഞു.
പി.സി.ഡബ്ല്യു.എഫ്. എവർഗ്രീൻ കൺവീനർ എം.എഫ്. റഹ്മാൻ, മുഖ്യ രക്ഷാധികാരി ബാലൻ കണ്ടനകം, ജനറൽ സെക്രട്ടറി ശറഫുദ്ധീൻ വി.എം, ഷാഫി തൂവക്കര എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വനിതാ വിംഗ് ഭാരവാഹികളായ സമീറ സിദ്ധിഖ്, ലൈല റഹ്മാൻ എന്നിവർക്കൊപ്പം തസ്‌നി അൻവർ, സാബിറ നൗഫൽ, തസ്‌ലി ഷാഫി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
sdszd
