പുതിയ പാർട്ടി രൂപീകരിച്ച് ജനതാദൾ എസ്; ‘ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ’ പാർട്ടി


ഷീബ വിജയൻ 

തിരുവന്തപുരം I പുതിയ പാർട്ടി രൂപീകരിച്ച് എച്ച്.ഡി. ദേവെഗൗഡ നയിക്കുന്ന ജനതാദൾ എസ്. ‘ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ’ എന്നാണ് പുതിയ പാർട്ടിയുടെ പേര്. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 2ന് കൊച്ചിയിൽ നടക്കും. ചക്രത്തിനുള്ളിൽ പച്ചില എന്നതാകും പുതിയ പാർട്ടിയുടെ ചിഹ്നം.
കന്നട രാഷ്ട്രീയത്തിലെ സാധ്യതകൾ കണ്ട് ബിജെപിക്കൊപ്പം പോയ ദേവെഗൗഡയെ കേരള ഘടകം കൈവിട്ടിട്ട് മാസങ്ങളായി. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കുമോയെന്ന് ഭയന്ന് നിന്ന ജനതാദൾ (എസ്) സംസ്ഥാന ഘടകം പാർട്ടി പിളർത്തി പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. ഇന്നലെ ചേർന്ന സംസ്ഥാന നേതൃയോഗം പാർട്ടി രൂപീകരിക്കലിന് അംഗീകാരം നൽകി. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേരിൽ പാർട്ടി രജിസ്ട്രേഷൻ കഴിഞ്ഞു. ചക്രത്തിനുള്ളിൽ ഒരില ചിഹ്നമായി ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. മുകളിൽ പച്ചയും താഴെ വെള്ളയും നിറമുള്ളതായിരിക്കും പുതിയ പാർട്ടിയുടെ കൊടി.

കൂറുമാറ്റ ഭീഷണി ഒഴിവാക്കാൻ മാത്യു ടി. തോമസും കെ. കൃഷ്ണൻകുട്ടിയും ആദ്യഘട്ടത്തിൽ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് വരാനിടയില്ല. ഈ നിയമസഭയുടെ കാലാവധി കഴിഞ്ഞ ശേഷം മാത്യു ടി. തോമസോ കെ. കൃഷ്ണൻകുട്ടിയോ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. നിലവിലുള്ള ഭാരവാഹികൾ അതേ സ്ഥാനങ്ങളിൽ തുടരാനും ധാരണയായി.

article-image

DSAASDAS

You might also like

  • Straight Forward

Most Viewed