ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ബഹ്റൈൻ


പ്രദീപ് പുറവങ്കര

മനാമ l രാജ്യത്തുടനീളം ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് നടപടികൾ ഊർജിതമാക്കി. പ്രധാന റോഡുകളിലോ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതകളിലോ റോഡിന്റെ ഓരങ്ങളിലോ ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.  നിയമം ലംഘിച്ച് പ്രധാന റോഡുകളിൽ ഉപയോഗിച്ച നിരവധി സ്കൂട്ടറുകൾ അധികൃതർ പിടിച്ചെടുത്തു.

ഇത്തരം പ്രവണതകൾ സ്കൂട്ടർ യാത്രക്കാർക്ക് മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കുകയും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. അപകടങ്ങൾ ഒഴിവാക്കുന്നതിനായി, അനുവദനീയമായ സ്ഥലങ്ങളിൽ മാത്രം സ്കൂട്ടറുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ഡയറക്ടറേറ്റ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്കൂട്ടറുകൾ കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

article-image

dsfsf

You might also like

  • Straight Forward

Most Viewed