ഫിൻടെക് ഫോർവേഡ് 2025 സമാപിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹൈൻ ഇക്കണോമിക് ഡെവലപ്മെൻ്റ് ബോർഡ് ആതിഥേയത്വം വഹിച്ച ഫിൻടെക് ഫോർവേഡ് 2025 എക്‌സിബിഷൻ വേൾഡ് ബഹൈനിൽ സമാപിച്ചു. ലോകമെമ്പാടുമുള്ള നയരൂപകർത്താക്കൾ, നിക്ഷേപകർ, സംരംഭകർ തുടങ്ങിയവരടക്കം ഏകദേശം 2,000 പേർ പങ്കെടുത്തു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ, സാമ്‌പത്തിക സേവനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട 38 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചു.
സൗദി അറേബ്യ, യു.എ.ഇ, യു.കെ, അമേരിക്ക, ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽനിന്ന് പങ്കാളിത്തമുണ്ടായി. മുൻ ബിനാൻസ് സി.ഇ.ഒ. ചാങ്ങ് സാവോ, ഷാസാം സഹസ്ഥാപകൻ ധീരജ് മുഖർജി എന്നിവരടക്കം 40ലധികം പേർ പരിപാടിയിൽ സംസാരിച്ചു. 36 ഫിൻടെക് കമ്പനികളിൽ നിന്നുള്ള 70 പ്രതിനിധികളും പങ്കെടുത്തു.
േിേ്ി