മുഹറഖ് മലയാളി സമാജത്തിന്റെ 'അഹ്‌ലൻ പൊന്നോണാഘോഷം' സമാപിച്ചു

പ്രദീപ് പുറവങ്കര
മനാമ l മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിന്ന 'അഹ്‌ലൻ പൊന്നോണാഘോഷം' വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ആഘോഷങ്ങൾ മുഹറഖിലെ സയ്യാനി ഹാളിൽ നടന്ന സമാപന പരിപാടികളോടെയാണ് കൊടിയിറങ്ങിയത്. ഓണസദ്യയോടെയാണ് സമാപന പരിപാടികൾക്ക് തുടക്കമായത്.
രാത്രി വൈകുവോളം നീണ്ടുനിന്ന ആഘോഷങ്ങൾ ഗാനമേളയോടുകൂടി അവസാനിച്ചു. വനിതാവേദിയുടെ പായസമത്സരം, മഞ്ചാടി ബാലവേദിയുടെ 'കുട്ടിയോണം' പരിപാടികൾ എന്നിവ സമാപനത്തിന് മാറ്റ് കൂട്ടി. ബഹ്‌റൈൻ ചൂരക്കൂടി കളരിസംഘം വില്ല്യാപ്പള്ളി അവതരിപ്പിച്ച കളരിപ്പയറ്റ് ശ്രദ്ധേയമായി. ഇതുമായി ബന്ധപ്പെട്ട് എം.എം.എസ്. പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം എം.പി. മുഹമ്മദ് ഹുസൈൻ ജനാഹി ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ്, സംഘാടന ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ. എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ ഓൺലൈൻ തിരുവാതിര, ഓണപ്പാട്ട് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ, എം.എം.എസ് മലയാളം പാഠശാലയിലെ 'മുല്ല ബാച്ചിൽ' ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു. സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.
്േിേി