ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയെ സ്വാഗതം ചെയ്ത് ബഹ്റൈൻ രാജാവ്


മനാമ l ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായ കരാർ മിഡിൽ ഈസ്റ്റിനും ലോകത്തിനും സമാധാനത്തിന്റെ ദിനമാണ് നൽകിയതെന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രസ്താവിച്ചു. ഈ ചരിത്രപരമായ നീക്കം മേഖലയിലെ ജനങ്ങൾക്ക് സുരക്ഷയുടെയും സ്ഥിരതയുടെയും പുതിയ വാതിലുകൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കരാർ യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾക്കും രാജാവ് നന്ദി അറിയിച്ചു.

മേഖലയിലെ സമാധാനത്തിനായുള്ള യു.എസിന്റെ ശക്തമായ പ്രതിബദ്ധതയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷത്തിലെ എല്ലാ കക്ഷികളും കരാർ വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കണമെന്ന് അദ്ദേഹം അടിവരയിട്ടു. മധ്യസ്ഥരുടെ മഹത്തായ ശ്രമങ്ങളെയും സുപ്രധാന പങ്കിനെയും രാജാവ് അഭിനന്ദിച്ചു.

article-image

dsfsdf

You might also like

  • Straight Forward

Most Viewed