ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ സ്നേഹ റിക്രിയേഷൻ സന്ദർശിച്ച് പ്രിയ ദത്ത്

പ്രദീപ് പുറവങ്കര
മനാമ l മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത രാഷ്‌ട്രീയ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ പ്രിയ ദത്ത് ബഹ്‌റൈൻ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ്റെ സ്നേഹ റീക്രിയേഷൻ സെന്റർ സന്ദർശിച്ചു. മാതാവ് നർഗീസ് ദത്തിൻ്റെ സ്മരണാർത്ഥമുള്ള നർഗീസ് ദത്ത് ഫൗണ്ടേഷന്റെ നേതൃത്വം വഹിക്കുന്ന പ്രിയ ദത്തിനെ കാപിറ്റൽ ഗവർണറേറ്റ് പ്രതിനിധി യൂസഫ് ലോറിയാണ് ബഹ്റൈനിലേയ്ക്ക് ക്ഷണിച്ചത്.
സ്നേഹ സെന്ററിൽ എത്തിയ പ്രിയ ദത്ത് കുട്ടികളുമായി സ്നേഹ സംഭാഷണത്തിൽ ഏർപ്പെടുകയും അവരുമായി നേരിട്ട് ഇടപെഴകുകയും ചെയ്തു. സ്നേഹ സെന്ററിലെ വളന്റിയർമാരുടെ നിസ്വാർത്ഥമായ സേവനത്തെയും, പ്രിയ ദത്ത് പ്രത്യേകം അഭിനന്ദിച്ചു. സ്നേഹ സെന്ററിലെ കുട്ടികൾ കൈകൊണ്ട് നിർമ്മിച്ച ബഖൂർ പാത്രങ്ങൾ, ടേബിൾ റണ്ണറുകൾ, ചിത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ കലാ പ്രദർശനങ്ങളും അവർ നോക്കി കണ്ടു.
്്