ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിക്ക് ബഹ്‌റൈനിൽ വേദിയൊരുങ്ങുന്നു; ലോഗോ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി. നിർവ്വഹിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ലോഗോ പ്രകാശനം രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് എം.പി. നിർവ്വഹിച്ചു. മാങ്ങാനം, പുതുപ്പള്ളി, മണർകാട്, പാറമ്പുഴ എന്നീ നാല് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഒക്ടോബർ 17 ന് ന്യൂ സിഞ്ച് മൈതാനിയിൽ ടൂർണമെന്റ് ആരംഭിക്കും. കെ.ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫി, എബ്രഹാം കൊറെപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫി, എം.സി. കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫി, ക്യാഷ് അവാർഡ് എന്നിവയ്ക്ക് വേണ്ടിയാണ് മത്സരം.
ബി.കെ.എൻ.ബി.എഫ്. ചെയർമാൻ റെജി കുരുവിള, പ്രസിഡന്റ് സാജൻ തോമസ്, ട്രഷറർ ബോബി പാറമ്പുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് പുതുപ്പള്ളി, സുബിൻ തോമസ്, ജോൺസൺ, റോബിൻ എബ്രഹാം, മണിക്കുട്ടൻ, ജോയൽ തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. ബി.കെ.എൻ.ബി.എഫ്.ന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും നടന്നു. വിവിധ കലാ കായിക പരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾ സമാപിച്ചത്.
asdfdf