മുഖ്യമന്ത്രി ബഹ്റൈനിലെത്തുമെന്ന് സംഘാടകസമിതി

പ്രദീപ് പുറവങ്കര
മനാമ : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം ഒക്ടോബർ 17ന് ബഹ്റൈനിൽ വെച്ച് നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയച്ചായി ബഹ്റൈനിലെ സംഘാടക സമിതി ചെയർമാൻ പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു. നേരത്തേ ഇത് ഒക്ടോബർ 16നായിരുന്നു തീരുമാനിച്ചിരുന്നത്. അതേസമയം മുഖ്യമന്ത്രിക്ക് കേന്ദ്ര ഗവൺമെന്റിൽ നിന്ന് ഗൾഫ് യാത്രയ്ക്കുള്ള അനുമതി ലഭിച്ചിട്ടില്ലെന്ന രീതിയിൽ വന്ന റിപ്പോർട്ടിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകണമോ വ്യക്തതയോ ലഭിച്ചിട്ടില്ല.
aa