കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഫ്രണ്ട്‌സ് അസോസിയേഷൻ ഹാളിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഓണാഘോഷ സംഗമം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.
കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി അബ്ദുറഹ്മാൻ അസീൽ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, വനിതാ വിഭാഗം കൺവീനർ ആബിദ ഹനീഫ്, ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വിനോദ് നാരായണൻ അവതാരകനായിരുന്ന പരിപാടി ആബിദ് കുട്ടീസ്, ഷിഹാബ് അമീറ, തസ്നീം ജന്നത്ത്, പ്രജീഷ് തിക്കോടി, നദീർ കാപ്പാട്, മുഹമ്മദ് കൊച്ചീസ്, സഹദ്, അരുണിമ രാകേഷ്, നൗഷി നൗഫൽ എന്നിവർ ചേർന്ന് നിയന്ത്രിച്ചു.
sdfsdf