ബിസിഎഫ് ഇന്റർ-സ്‌കൂൾ കപ്പ് 2025: ഇന്ത്യൻ സ്‌കൂളിന് കിരീടം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) ഇന്റർ-സ്‌കൂൾ കപ്പ് 2025 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ കിരീടം നേടി. ആവേശകരമായ ഫൈനലിൽ ന്യൂ മില്ലേനിയം സ്‌കൂളിനെതിരെ ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യൻ സ്‌കൂൾ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂ മില്ലേനിയം സ്‌കൂളിന്റെ 176 റൺസ് വിജയലക്ഷ്യം, നാല് ഓവറിലധികം ബാക്കി നിൽക്കെ ഇന്ത്യൻ സ്‌കൂൾ മറികടന്നു. വിജയത്തിൽ നിർണ്ണായകമായത് ക്യാപ്റ്റൻ മുഹമ്മദ് ബാസിലിന്റെ (12Q) തകർപ്പൻ സെഞ്ച്വറിയാണ്. മുഹമ്മദ് ബാസിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. മത്സരത്തിൽ മൊത്തം 11 സ്‌കൂളുകളാണ് പങ്കെടുത്തത്. പരിശീലകൻ വിജയൻ നായരുടെ കീഴിലാണ് ഇന്ത്യൻ സ്‌കൂൾ ടീം ഈ വിജയം നേടിയത്.

വിജയിച്ച ടീം അംഗങ്ങൾ: മുഹമ്മദ് ബേസിൽ (ക്യാപ്റ്റൻ), ജുഗൽ ജെ ബി, രൺവീർ ചൗധരി, ആശിഷ് ആചാരി, ആരോൺ സേവ്യർ, ധൈര്യ ദീപക് സാഗർ, ഇഷാൻ മിസ്ട്രി, വികാസ് ശക്തിവേൽ, ഡാൻ എം വിനോദ്, അയാൻ ഖാൻ, നിഹാൽ ഷെറിൻ, കാർത്തിക് ബിമൽ, അഭിഷേക് ഷൈൻ, ബെനിറ്റോ ജോസഫ് അനീഷ്, അങ്കിത് വിക്രം ഭായ് തങ്കി, കിസ്‌ന കേതൻ ചന്ദ്രകാന്ത് കൻസാര.

വിജയികളെ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, മറ്റ് ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ശ്രീധർ ശിവ സാമിയ്യ എന്നിവർ അഭിനന്ദിച്ചു.

article-image

aa

You might also like

  • Straight Forward

Most Viewed