ഇറ്റലിയെ പൊളിച്ചടക്കി ; ലോകകപ്പിന് യോഗ്യത നേടി നോർവെ
ഷീബ വിജയ൯
മിലാൻ: 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി നോർവെ. ഞായറാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു. നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും അന്‍റോണിയോ നൂസയും യോർഗെൻ സ്ട്രാൻഡ് ലാർസനും ഓരോ വീതവും നേടി. പിയോ എസ്പോസിറ്റോ ആണ് ഇറ്റലിക്കായി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ഇറ്റലിക്ക് പ്ലേ ഓഫിൽ കളിക്കണം. ഗ്രൂപ്പ് ഐയിൽ 24 പോയിന്‍റുമായി നോർവെ ഒന്നാം സ്ഥാനത്തും 18 പോയിന്‍റുമായി ഇറ്റലി രണ്ടാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്.
asdsasadsx
