ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ്


ഷീബ വിജയ൯


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സാമ്പത്തിക തട്ടിപ്പുകാരൻ ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് തെളിവുകൾ ലഭിച്ചു. സ്വർണ്ണക്കവർച്ചയ്ക്ക് പിന്നാലെ 2020, 2021, 2022 വർഷങ്ങളിലാണ് ഈ സാമ്പത്തിക ഇടപാടുകൾ നടന്നത്.

ഇവർ തമ്മിൽ ഭൂമിയിടപാടുകൾ നടത്തിയതിനും വ്യാപാര സ്ഥാപനങ്ങൾ വാങ്ങിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. പത്മകുമാറിൻ്റെ ആറന്മുളയിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് വെള്ളിയാഴ്ച ഉച്ചയോടെ റെയ്ഡ് നടത്തിയത്. വീടിനോട് ചേർന്നുള്ള ഓഫീസ് മുറി കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന.

ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന കാലത്തെ ഇടപാടുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയാണ് പരിശോധന. ശബരിമലയിലെ യോഗദണ്ഡിൽ സ്വർണം പൂശുന്നതിൻ്റെ ചുമതല പത്മകുമാറിൻ്റെ മകനാണ് നൽകിയിരുന്നത്. ഇത് വിവാദമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ തട്ടിപ്പ് നടത്താൻ അവസരം ഒരുക്കിക്കൊടുത്തതിൽ പത്മകുമാറിൻ്റെ പങ്ക് എസ്.ഐ.ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

article-image

AXASZAS

You might also like

  • Straight Forward

Most Viewed