വിദേശികളുടെ സന്ദർശന വിസ വർക്ക് പെർമിറ്റാക്കിമാറ്റുന്നതിന് വിലക്കേർപ്പെടുത്താൻ നീക്കം


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിൽ വിദേശികളുടെ സന്ദർശന വിസ വർക്ക് പെർമിറ്റാക്കിമാറ്റുന്നതിന് വിലക്കേർപ്പെടുത്താനുള്ള നിയമ ഭേദഗതി ചൊവ്വാഴ്ച പാർലമെന്റിൽ വോട്ടിനിടും.1965ലെ ഇമിഗ്രേഷൻ ആന്റ് റസിഡൻസ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലാണ് പാർലമെന്റ് പരിഗണിക്കുന്നത്. നേരത്തെ പാർലമെന്റ് അംഗീകാരം നൽകിയ ഈ ഭേദഗതി പിന്നീട് ശൂറ കൗൺസിൽ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും പാർലമെന്റിന്റെ പരിഗണനയ്ക്കു വരുന്നത്.

പാർലമെന്റും ശൂറ കൗൺസിലും പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ പിന്നീട് ബിൽ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തിൽ പരിഗണിക്കും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാനും സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്ക് കുറച്ചുകൊണ്ടുവരാനും ഈ ഭേദഗതി ആവശ്യമാണെന്നാണ് ഭൂരിപക്ഷം എം.പിമാരുടെയും വാദം.

article-image

dfdx

You might also like

  • Straight Forward

Most Viewed