ഇന്ത്യൻ സ്‌കൂളിൽ കൊമേഴ്‌സ് ഫെസ്റ്റിവൽ 'നിഷ്ക' ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ കാമ്പസിൽ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൊമേഴ്‌സ് ഫെസ്റ്റിവൽ 'നിഷ്ക' എന്ന പേരിൽ ആഘോഷിച്ചു.
കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ അന്തർലീനമായ കഴിവുകൾ, സർഗ്ഗാത്മകത, ബൗദ്ധിക ശക്തി എന്നിവ ഉയർത്തിക്കാട്ടുന്ന പ്രവർത്തനങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. പാഠപുസ്തക അതിരുകൾക്കപ്പുറം പഠനം അനുഭവവേദ്യമാക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകൾ സംയുക്തമായി ഈ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
ഹെഡ് ബോയ് ജോയൽ ജോർജ് ജോഗി ദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. പ്രിഫെക്റ്റ് ഖുലൂദ് യൂസഫ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഹെഡ് ടീച്ചർമാരായ ആൻലി ജോസഫ്, ശ്രീകല ആർ, ഡിപ്പാർട്ട്‌മെന്റ് മേധാവികളായ ബിജു വാസുദേവൻ (കൊമേഴ്‌സ്), രാജേഷ് നായർ (ഹ്യുമാനിറ്റീസ്), ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ക്രിസ്റ്റഫർ ചാക്കോ സ്വാഗതവും ഇഷാൻ മിസ്ട്രി നന്ദിയും പറഞ്ഞ ചടങ്ങിന് നിഹാരിക സർക്കാരും ഹിബ പി. മുഹമ്മദുമായിരുന്നു അവതാരകർ.
ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ 11-ാം ക്ലാസ് വിദ്യാർത്ഥികൾ 'ഭൗതികവാദത്തിന്റെ യുഗത്തിലെ മാനവികത' എന്ന വിഷയത്തിലും, 12-ാം ക്ലാസ് വിദ്യാർത്ഥികൾ 'ഇന്ത്യയുടെ പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള യാത്ര' എന്ന വിഷയത്തിലും അവതരണങ്ങൾ നടത്തി. ആഡ്-വെഞ്ച്വർ മത്സരത്തിൽ ക്ലാസ് 12സി ടീം ഒന്നാം സമ്മാനവും, ക്ലാസ് 12ആർ ടീം രണ്ടാം സമ്മാനവും, ക്ലാസ് 12എ ടീം മൂന്നാം സമ്മാനവും നേടി.
സാലഡ് നിർമ്മാണ മത്സരത്തിൽ സുഹ (12സി) ഒന്നാം സ്ഥാനവും, സിംറ മുഹമ്മദ് ഷുഐബ് (11എ) രണ്ടാം സ്ഥാനവും, ഹിബ പി. മുഹമ്മദ് (11എഫ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെമിനാർ പേപ്പർ പ്രസന്റേഷനിൽ ജാൻസി എം (12ആർ) ഒന്നാമതും, ദർശന സുബ്രഹ്മണ്യൻ (12എഫ്) രണ്ടാമതും, ഇവാന റേച്ചൽ ബിനു (11എഫ്) മൂന്നാമതുമെത്തി. ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ ക്ലാസ് XI വിഭാഗത്തിൽ 11എഫ്, 11ആർ, 11സി എന്നിവരും, ക്ലാസ് XII വിഭാഗത്തിൽ 12സി, 12ആർ, 12ബി എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
asdad
സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ് എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
sdds
