ഒറ്റ ചാർജിൽ 106 കി.മീ; യമഹ എയറോക്സിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ
ഷീബ വിജയ൯
രാജ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ ഔദ്യോഗിക പ്രവേശനത്തിനൊരുങ്ങി യമഹ മോട്ടോർ കോർപ്. ഇരുചക്ര വാഹനനിരയിലെ കരുത്തുറ്റ മോഡലായ എയറോക്സിന്റെ ഇലക്ട്രിക് വകഭേദത്തിലൂടെയാണ് യമഹയുടെ ഈ സുപ്രധാന എൻട്രി. എയറോക്സ് 155 സി.സി മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് മോഡലിൻ്റെ ഡിസൈനും ചെയ്തിരിക്കുന്നത്.
ഇലക്ട്രിക് വകഭേദത്തിലെത്തുന്ന സ്പോർട്ടി സ്കൂട്ടറിൽ 3kWh ഡ്യൂവൽ-ബാറ്ററി സജ്ജീകരണമാണുള്ളത്. കൂടാതെ 9.5kW വൈദ്യുത മോട്ടോർ 48 എൻ.എം പീക് ടോർക് വരെ ഉത്പാദിപ്പിക്കാൻ സാധിക്കും. എടുത്ത് മാറ്റാൻ സാധിക്കുന്നതും വ്യത്യസ്ത ചാർജിങ് ഓപ്ഷനുകൾ ലഭിക്കുന്നതുമാണ് എയറോക്സിൽ സജ്ജീകരിച്ചിരിക്കുന്ന ഡ്യൂവൽ ബാറ്ററി സിസ്റ്റം. ഒറ്റ ചാർജിൽ 106 കിലോമീറ്റർ റേഞ്ച് സാക്ഷ്യപ്പെടുത്തുന്ന ഈ സ്കൂട്ടർ വീട്ടിൽ നിന്നും ജോലി സ്ഥലത്ത് നിന്നും സുഖകരമായി ചാർജ് ചെയ്യാൻ സാധിക്കും.
ghnvgbhvghgf
ghnvgbhvghgf
