കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; ജീവനക്കാർക്കെതിരെ പോക്സോ കേസ്
ഷീബ വിജയ൯
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി ഉൾപ്പെടെ നാല് പേർക്കെതിരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ ജീവനക്കാർക്കെതിരെ തൃക്കാക്കര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
അക്രമത്തിന് ഇരയായവരിൽ ആസാം സ്വദേശിനിയായ 14-കാരിയും ഉൾപ്പെടുന്നു. സംരക്ഷണ കേന്ദ്രത്തിലെ ഒരു ജീവനക്കാരൻ, ഡ്രൈവർ, ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് ലൈംഗികാതിക്രമം സംബന്ധിച്ച വിവരം പുറത്തുവന്നത്. പെൺകുട്ടിക്കുണ്ടായ അണുബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
adswdasdasads
