ട്രംപ്-മംദാനി കൂടിക്കാഴ്ച: അപ്രതീക്ഷിത വഴിത്തിരിവ്
ഷീബ വിജയ൯
യു.എസ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നിയുക്ത ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായി. ന്യൂയോർക്കിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മംദാനിയുമായി സഹകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഈ കൂടിക്കാഴ്ചക്ക് ശേഷം, മംദാനി മികച്ച മേയർ ആയിരിക്കുമെന്നും യാഥാസ്ഥിതികരെ അത്ഭുതപ്പെടുത്തുമെന്നും ട്രംപ് പ്രശംസിച്ചു. മുമ്പ് 'കമ്യൂണിസ്റ്റ് ഭ്രാന്തൻ', 'തികഞ്ഞ മനോരോഗി' എന്നെല്ലാം ട്രംപ് വിശേഷിപ്പിക്കുകയും ട്രംപിന്റെ ഭരണകൂടത്തെ ഏകാധിപത്യപരമെന്ന് മംദാനി വിമർശിക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും മംദാനിയെക്കുറിച്ച് മതിപ്പു തോന്നിയെന്നും ട്രംപ് തുറന്നു പറഞ്ഞു. ട്രംപ് ഫാഷിസ്റ്റാണോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ ട്രംപ് ഇടപെട്ട് മറുപടി ഒഴിവാക്കാൻ ശ്രമിച്ചത് കൗതുകകരമായിരുന്നു. ന്യൂയോർക്കിലെ താമസ പ്രതിസന്ധി പരിഹരിക്കുന്നതിന് യോജിച്ച നിലപാടുണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കി. ന്യൂയോർക് മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യനും മുസ്‍ലിം വംശജനുമാണ് മംദാനി.
awdawdsdeqwas
