ബൈജു രവീന്ദ്രൻ ഒരു ബില്യൺ ഡോളർ നൽകണമെന്ന് യു.എസ്. കോടതി
ഷീബ വിജയ൯
ന്യൂഡൽഹി : ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ 1.07 ബില്യൺ ഡോളർ നൽകണമെന്ന് യു.എസ്. പാപ്പരത്ത കോടതി ഉത്തരവിട്ടു. രേഖകൾ സമർപ്പിക്കുന്നതിൽ നിരന്തരമായി വീഴ്ച വരുത്തിയതോടെയാണ് ഡെൽവെയർ പാപ്പരത്ത കോടതി ജഡ്ജി ബ്രെണ്ടൻ ഷാനോൺ ഈ നടപടി സ്വീകരിച്ചത്. 1.2 ബില്യൺ ഡോളർ വായ്പയെടുക്കുന്നതിനായി 2021-ൽ യു.എസിൽ സ്ഥാപിച്ച 'ബൈജു ആൽഫ' എന്ന കമ്പനി 533 മില്യൺ ഡോളർ അനധികൃതമായി കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. ഈ ഇടപാടിന്റെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് രവീന്ദ്രന് കുരുക്കായത്. അതേസമയം, പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസിനെ ഏറ്റെടുക്കാൻ രഞ്ജൻ പൈയുടെ മണിപ്പാൽ എജുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംജി) ഒരുങ്ങുന്നുണ്ട്. മലയാളിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യാ ഗോകുൽനാഥും ചേർന്ന് 2011-ൽ ആരംഭിച്ച ബൈജൂസിന്റെ മൂല്യം 2022-ൽ 2,200 കോടി ഡോളർ വരെ ഉയർന്നിരുന്നുവെങ്കിലും പിന്നീട് പ്രതിസന്ധിയിലാവുകയായിരുന്നു.
asdasdads
