ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കരുത്: കോടതി
ഷീബ വിജയ൯
കൊച്ചി: സംഗീതസംവിധായകൻ ഇളയരാജയുടെ ചിത്രങ്ങൾ, പാട്ടുകൾ എന്നിവ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അനധികൃതമായി ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇളയരാജ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. സെന്തിൽ കുമാറിന്റെ വിധി. യൂട്യൂബ് ചാനലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സംഗീത കമ്പനികൾ എന്നിവ കൃത്രിമമായി നിർമിച്ച ഫോട്ടോഗ്രാഫുകൾ, എ.ഐ-ജനറേറ്റഡ് വിഷ്വലുകൾ, കാരിക്കേച്ചറുകൾ, റീലുകൾ, മീമുകൾ, ഡീപ്ഫേക്ക്-സ്റ്റൈൽ വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നത് കോടതി വിലക്കി. ഇളയരാജയുടെ ഐഡന്റിറ്റി വ്യാപകമായ വാണിജ്യ ചൂഷണത്തിന് വിധേയമാകുന്നത് കൊണ്ടാണ് ആശങ്ക ഉടലെടുത്തതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ബെഞ്ച് ഇളയരാജക്ക് അനുകൂലമായി ഉത്തരവിറക്കിയതിനൊപ്പം, വ്യക്തിത്വ സവിശേഷതകൾ സമ്മതമില്ലാതെ ഉപയോഗിക്കുന്നതിൽ നിന്ന് പ്രതികളെ വിലക്കുകയും ഡിസംബർ 19-നകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു.
zcxasasas
