ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ അഞ്ചിന് തുടങ്ങും


ഷീബ വിജയ൯

മേഖലയിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്) 31-ാമത് എഡിഷൻ 2025 ഡിസംബർ 5-ന് ആരംഭിച്ച് 2026 ജനുവരി 11 വരെ നീണ്ടുനിൽക്കും. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആർ.ഇ) ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. 38 ദിവസം നീളുന്ന ഈ ഉൽസവത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. 200 ദിർഹമിന് ഷോപ്പിങ് നടത്തുന്നവരിൽ നിന്ന് ദിവസേന തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് നിസ്സാൻ കാറും ഒരു ലക്ഷം ദിർഹം ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും. കൂടാതെ, അവസാന ദിവസം നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നയാൾക്ക് നാല് ലക്ഷം ദിർഹമാണ് സമ്മാനം. എല്ലാ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് 26 ലക്ഷം ദിർഹം വിലവരുന്ന സ്വർണവും സമ്മാനമായി നൽകും. ദുബൈ നിവാസികൾക്കും സന്ദർശകർക്കും 100 ദിർഹം വിലയുള്ള റാഫിൾ ടിക്കറ്റുകൾ ട്രാഫിക് ആൻഡ് വെഹിക്ൾ റജിസ്ട്രേഷൻ സെന്ററുകൾ, ഇനോക് സ്റ്റേഷനുകൾ, സൂം സ്റ്റോറുകൾ, ഓട്ടോപ്രോ സർവിസ് ഔട്ട് ലെറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വാങ്ങാവുന്നതാണ്.

article-image

ZZXxzz

You might also like

  • Straight Forward

Most Viewed