നാല് മാസം നീളുന്ന 'കോഴിക്കോട് ഫെസ്റ്റ് 25-26': വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് ഒ.ഐ.സി.സി


പ്രദീപ് പുറവങ്കര


മനാമ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കോഴിക്കോട് ഫെസ്റ്റ് 25-26' സംഘടിപ്പിക്കുന്നു. കലാ-കായിക-സാംസ്‌കാരിക മേഖലകളിൽ നാല് മാസത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായുണ്ടാവുക. 2025 നവംബർ 21-ന് ആരംഭിച്ച ആഘോഷപരിപാടികൾ 2026 മാർച്ച് 27-ന് നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും. ബഹ്‌റൈനിലെ മുഴുവൻ പ്രവാസികൾക്കും പങ്കുചേരാവുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുട്ടികൾ, വനിതകൾ, മുതിർന്നവർ എന്നിവർക്കായി ചിത്രരചന, ക്വിസ് മത്സരങ്ങൾ, പാചക മത്സരം തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങളും വോളിബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ, ആവേശകരമായ വടംവലി മത്സരം തുടങ്ങിയ കായിക ഇനങ്ങളും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, വനിതാ സംഗമം, ലീഡർഷിപ്പ് ക്യാമ്പ്, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് തുടങ്ങിയ സാമൂഹിക പരിപാടികളും, പ്രതിനിധി സമ്മേളനം, പൊതു സമ്മേളനം, കലാപരിപാടികൾ തുടങ്ങിയ സംഘടനാപരമായ ഇനങ്ങളും ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും. ബഹ്‌റൈൻ പ്രവാസി സമൂഹം ഈ ഉദ്യമത്തോട് സഹകരിക്കണമെന്നും മത്സരങ്ങളിലും പൊതു പരിപാടികളിലും സജീവമായി പങ്കാളികളാകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

'കോഴിക്കോട് ഫെസ്റ്റ് 25-26' വിശദീകരിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ഷമീം കെ സി, ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ സെക്രട്ടറി രഞ്ജൻ കച്ചേരി, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, വൈസ് പ്രസിഡണ്ട് ഫൈസൽ പാട്ടാണ്ടി, സെക്രട്ടറി വാജിദ് എം, ഫെസ്റ്റ് ജനറൽ കൺവീനർ പ്രവിൽ ദാസ് പി.വി. തോട്ടത്തിൽ പൊയിൽ, എക്സിക്യൂട്ടീവ് മെമ്പർ ഷൈജാസ് തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ശ്രീജിത്ത് പനായി (3873 5808), പ്രവിൽ ദാസ് പി. വി തോട്ടത്തിൽ പൊയിൽ (3676 3661), വിൻസെൻ്റ് തോമസ് കക്കയം (3641 7134) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

article-image

sadf

You might also like

  • Straight Forward

Most Viewed