ആഷസ് പരമ്പര: ഓസീസിന് ത്രസിപ്പിക്കുന്ന വിജയം; ട്രാവിസ് ഹെഡിന് സെഞ്ച്വറി


ഷീബ വിജയ൯

ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന്റെ ആവേശകരമായ വിജയം നേടി. ബൗളർമാർക്ക് അനുകൂലമായിരുന്ന പെർത്തിലെ പിച്ചിൽ രണ്ടാം ദിവസമാണ് ഓസീസ് വിജയം കൊയ്തത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 132 റൺസിനും പുറത്തായി. ഇതോടെ ഇംഗ്ലണ്ടിന് 40 റൺസിന്റെ അപ്രതീക്ഷിത ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്സിൽ കരുതലോടെ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 164 റൺസിന് പുറത്തായപ്പോൾ ഓസ്‌ട്രേലിയക്ക് മുന്നിൽ 204 റൺസ് വിജയലക്ഷ്യമായി. ഈ ലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിന്റെ (123) തകർപ്പൻ സെഞ്ച്വറിയും മാർനസ് ലബുഷെയ്‌ന്റെ (51 നോട്ടൗട്ട്) അർധസെഞ്ച്വറിയും ടീമിന് വിജയം എളുപ്പമാക്കി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഓസീസ് വെറും 28 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓസീസിന്റെ മിച്ചൽ സ്റ്റാർക്, രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ കൂടി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

article-image

dsvdsdds

You might also like

  • Straight Forward

Most Viewed