'കോഴിക്കോട് ഫെസ്റ്റ് 2k26': സ്വാഗതസംഘം രൂപവത്കരിച്ചു


പ്രദീപ് പുറവങ്കര

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്റെ 15-ാം വാർഷികാഘോഷ പരിപാടിയായ ‘കോഴിക്കോട് ഫെസ്റ്റ് 2k26’ ന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ഇ.വി. രാജീവനെ സ്വാഗതസംഘം ചെയർമാനായും യു.കെ. അനിൽ കുമാറിനെ ജനറൽ കൺവീനറായും യോഗം തിരഞ്ഞെടുത്തു. 2026 ജനുവരി 23 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ രാത്രി 12 മണി വരെ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിലാണ് സംഗീതനൃത്ത സായാഹ്നം ഓറ ആർട്‌സിന്റെ ബാനറിൽ നടക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ കൊല്ലം ഷാഫി നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് ആയിരിക്കും മുഖ്യ ആകർഷണം. അസോസിയേഷൻ മെമ്പർമാർ അവതരിപ്പിക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. മനോജ് മയ്യന്നൂർ ആണ് പരിപാടി അണിയിച്ചൊരുക്കുന്നത്.

പ്രസിഡൻറ് ജ്യോതിഷ് പണിക്കർ അദ്ധ്യക്ഷത വഹിച്ച സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയ്യൂർ സ്വാഗതം പറഞ്ഞു. ഇ.വി. രാജീവൻ, ജനറൽ കൺവീനർ യു.കെ. അനിൽ കുമാർ, മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ, പ്രോഗ്രാം ചീഫ് കൺവീനർ രാജീവ് തുറയൂർ, അസിസ്റ്റന്റ് കൺവീനർമാർ അഷ്‌റഫ് പുതിയപാലം, രാജേഷ് ഒഞ്ചിയം, സ്റ്റേജ് കൺട്രോൾ ഫൈസൽ എഫ്.എം, എൻറർടെയിൻമെൻറ് സെക്രട്ടറി വികാസ്, മറ്റു രക്ഷാധികാരികളായ മോനി ഒടികണ്ടത്തിൽ, അജിത് കുമാർ കണ്ണൂർ, ഗോപാലൻ വി.സി, ജോണി താമരശ്ശേരി, സുരേഷ് സുബ്രഹ്മണ്യൻ, സൈദ് ഹനീഫ്, ഗഫൂർ കൈപ്പമംഗലം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

article-image

sdfsdf

You might also like

  • Straight Forward

Most Viewed