43 വർഷത്തെ പ്രവാസത്തിന് വിട: ടി. ഐ. വർഗ്ഗീസിനും കുടുംബത്തിനും യാത്രയയപ്പ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ 43 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കി സ്വദേശമായ മാവേലിക്കരയിലേക്ക് മടങ്ങുന്ന റ്റി. ഐ. വർഗ്ഗീസിനും (ബോബൻ), ഭാര്യ ലാലി വർഗ്ഗീസിനും സുഹൃത്തുക്കളുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്. സൽമാനിയ മർമ്മറീസ് പാർട്ടി ഹാളിലാണ് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചത്.

മുതിർന്ന അംഗം സി. പി. വർഗ്ഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ബെന്നി വർക്കി സ്വാഗതം ആശംസിച്ചു. തുടർന്ന്, ഐ.സി.ആർ.എഫ്. ചെയർമാൻ അഡ്വ. വി. കെ. തോമസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, സെന്റ് മേരീസ് കത്തീഡ്രൽ സെക്രട്ടറി ബിനു മാത്യു ഈപ്പൻ, ഇന്ത്യൻ ക്ലബ്ബ് കമ്മറ്റിയംഗം ബിനു പാപ്പച്ചൻ, എൻ. കെ. മാത്യു, കുരുവിള പാപ്പി, ബിനോജ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വർഗ്ഗീസിനും ലാലി വർഗ്ഗീസിനും ചടങ്ങിൽ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.
മറുപടി പ്രസംഗത്തിൽ, നാലര പതിറ്റാണ്ട് കാലം താൻ സേവനം ചെയ്ത ബാബ്കോയിലെയും സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെയും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും റ്റി. ഐ. വർഗ്ഗീസ് നന്ദി അറിയിച്ചു. നവംബർ 21 വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഏകദേശം 350-ഓളം അംഗങ്ങൾ പങ്കെടുത്ത യാത്രയയപ്പ് യോഗത്തിന് ഷിബു സി. ജോർജ്ജ് നന്ദി പറഞ്ഞു.

article-image

sdfsdf

You might also like

  • Straight Forward

Most Viewed