23 വയസുകാരനായ മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
പ്രദീപ് പുറവങ്കര
മനാമ: പാലക്കാട് വല്ലപ്പുഴ സ്വദേശിയായ സൈതലവി ഷഫീഖ് (23) ബഹ്‌റൈനിൽ കുഴഞ്ഞുവീണ് മരിച്ചു. ഹമദ് ടൗണിലെ ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ജോലിക്കിടെ കടയിൽ കുഴഞ്ഞുവീണ ഷഫീഖിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേവലം മൂന്ന് മാസം മുമ്പാണ് ഷഫീഖ് ജോലിക്കായി ബഹ്‌റൈനിൽ എത്തിയത്. മാതാവ്: ഷഹർബാൻ. ഷെറൻ ഭാനു, ആബിദ എന്നിവരാണ് സഹോദരിമാർ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
asdasd
