അവസാന നിമിഷം പെനാൽറ്റി ഗോൾ ; ഇറാഖിനോട് തോറ്റ് യുഎഇ
ഷീബ വിജയ൯
ബഗ്ദാദ്: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ്റെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇറാഖിനോട് തോൽവി വഴങ്ങിയതോടെ യുഎഇയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചു. ഇറാഖിലെ ബസ്റ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 52-ാം മിനുട്ടിൽ കായോയിലൂടെ യുഎഇയാണ് ആദ്യ ഗോൾ നേടിയത്.
എന്നാൽ, 66-ാം മിനുട്ടിൽ അലിയിലൂടെ ഇറാഖ് ഒപ്പമെത്തുകയായിരുന്നു. മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനിടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി അമീറുൽ അമ്മാർ ലക്ഷ്യത്തിലെത്തിച്ചതോടെ ഇറാഖ് വിജയം ഉറപ്പിച്ചു. ഈ തോൽവിയോടെ യുഎഇയുടെ ലോകകപ്പ് യോഗ്യതാ മോഹങ്ങൾ അസ്തമിച്ചു.
cxcxvx
