അറ്റൻഡൻസ് മാർക്ക് ചെയ്തില്ല, ശമ്പളം കുറയ്ക്കും'; മരിച്ച മൂന്ന് അധ്യാപകർക്ക് വിദ്യാഭ്യാസവകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസ്


ഷീബ വിജയ൯

ഭോപ്പാൽ: ഇ-അറ്റൻഡൻസ് മാർക്ക് ചെയ്യാത്തതിന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് മരിച്ച മൂന്ന് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലാണ് അസാധാരണമായ ഈ സംഭവം നടന്നത്.

2023 ഏപ്രിലിൽ അന്തരിച്ച ദേവ്ത ദീൻ കോൾ, 2025 ഫെബ്രുവരി 13-ന് അന്തരിച്ച രാംഗരിബ് ദിപങ്കർ, 2025 മെയ് മാസത്തിൽ അന്തരിച്ച ചോട്ടെലാൽ സാകേത് എന്നിവരുടെ കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കിൽ ശമ്പളം കുറയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്.

സംഭവം വിവാദമായതോടെ റേവയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വീഴ്ച സമ്മതിച്ചു. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാത്തത് ബന്ധപ്പെട്ട സ്കൂളുകളുടെ വീഴ്ചയാണെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. "അധ്യാപകരുടെ വിവരങ്ങൾ അടങ്ങിയ പ്രത്യേക പോർട്ടലിൽ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കത്തുകൾ നൽകിയത്. ബന്ധപ്പെട്ട സ്കൂളുകളിലെ പ്രിൻസിപ്പൽമാർ ബിഇഒമാർ വഴി പോർട്ടലിലെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാത്തതാണ് ഈ വീഴ്ചയ്ക്ക് കാരണം. പോർട്ടലിലെ രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്," വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

article-image

aasasa

You might also like

  • Straight Forward

Most Viewed