കടക്കെണിയിൽ കുടുങ്ങിയ അദാനിയെ രക്ഷിക്കാൻ LICയുടെ 32,760 കോടി രൂപ നിക്ഷേപിച്ച് കേന്ദ്രം
ഷീബ വിജയൻ
ന്യൂഡൽഹി I കടക്കെണിയിലായ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയെ രക്ഷിക്കാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ (LIC) നിന്ന് ഏകദേശം 32,760 കോടി രൂപ നിക്ഷേപം നടത്താനുള്ള നരേന്ദ്ര മോദി സർക്കാർ പദ്ധതിയെ കുറിച്ച് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട്. അമേരിക്കയിൽ കൈക്കൂലി, തട്ടിപ്പ് കേസുകൾ നേരിടുന്ന അദാനി ഗ്രൂപ്പിൻ്റെ കടങ്ങൾ ഈ അടുത്ത കാലത്ത് വർധിക്കുകയും ദീർഘകാലമായി വായ്‌പകൾ നൽകുന്ന പല യുഎസ്, യൂറോപ്യൻ ബാങ്കുകളും അദാനിയെ സഹായിക്കുന്നതിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് മോദി സർക്കാർ നേരിട്ട് സഹായത്തിനെത്തിയത്. ദരിദ്രർക്കും ഗ്രാമീണ കുടുംബങ്ങൾക്കും ഇൻഷുറൻസ് നൽകേണ്ട സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. മെയ് മാസത്തിൽ എൽഐസിയിൽ നിന്ന് അദാനിയുടെ ബിസിനസുകളിലേക്ക് ഏകദേശം 32,000ലധികം കോടി നിക്ഷേപം നടത്താനുള്ള നിർദേശം ഇന്ത്യൻ ഉദ്യോഗസ്ഥർ തയ്യാറാക്കി നൽകിയതായി ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വാഷിംഗ്ടൺ പോസ്റ്റ് വെളിപ്പെടുത്തുന്നു. ഇതിൻ്റെ ആദ്യ ഘട്ട നിക്ഷേപങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
saddsasa
