മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും പൃഥ്വിരാജിൻ്റെയും വീടുകളടക്കം 17 ഇടങ്ങളിൽ ഇഡി റെയ്ഡ്


ഷീബ വിജയൻ 

കൊച്ചി I ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും പൃഥ്വിരാജിൻ്റെയും വീട്ടിലടക്കം 17 ഇടങ്ങളില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന്‍റെ റെയ്ഡ്. ദുല്‍ഖറിന്‍റെ മൂന്ന് വീടുകളിലും മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലും ഉദ്യോഗസ്ഥർ എത്തി. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി പരിശോധന നടത്തുന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.

article-image

awdaadsads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed