ബഹ്‌റൈൻ പൗരന്മാർക്കായി അനുവദിച്ചിട്ടുള്ള വൈദ്യുതി, ജല സബ്‌സിഡികൾ വഞ്ചനാപരമായി ഉപയോഗിച്ചതിന് ഗൾഫ് പൗരന് തടവ്

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ പൗരന്മാർക്കായി അനുവദിച്ചിട്ടുള്ള വൈദ്യുതി, ജല സബ്‌സിഡികൾ വഞ്ചനാപരമായി ഉപയോഗിച്ചതിന് ഒരു ഗൾഫ് പൗരന് ആറുമാസം തടവ് ശിക്ഷ വിധിച്ചു. ബഹ്‌റൈനി സ്വദേശിയായ ഉടമസ്ഥനിൽ നിന്നും വില്ല വാടകയ്ക്ക് എടുത്തിരുന്ന ഇയാൾ, ഉടമയുടെ അക്കൗണ്ടിന് കീഴിലുള്ള സബ്‌സിഡിയുള്ള യൂട്ടിലിറ്റികൾ അധികൃതരെ അറിയിക്കാതെ മൂന്ന് വർഷത്തിലേറെയായി ഉപയോഗിച്ചു വരികയായിരുന്നു.
പൊതുപണത്തിന്റെ വ്യക്തമായ ദുരുപയോഗവും ബഹ്‌റൈനിലെ വൈദ്യുതി, ജല നിയമങ്ങളുടെ ലംഘനവുമാണ് ഇതെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്.
്ിു്ി