വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ശാരിക
ന്യൂഡൽഹി: വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. “ഇന്ത്യൻ ടീമിനെക്കുറിച്ച് അഭിമാനമുണ്ട്. കോടിക്കണക്കിന് യുവാക്കൾക്ക് ഈ വിജയം പ്രചോദനമായിരിക്കും,” – മോദി എക്സ് പോസ്റ്റിൽ കുറിച്ചു.
വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയയോടും സൗത്ത് ആഫ്രിക്കയോടും പരാജയപ്പെട്ട ഇന്ത്യ, അതേ ടീമുകളെ സെമിയിലും ഫൈനലിലും തോൽപ്പിച്ച് കിരീടം നേടി. ഇതിനെ മാദ്ധ്യമങ്ങൾ “കാലത്തിന്റെ കാവ്യനീതി”യായി വിശേഷിപ്പിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടമാണിത്.
ഫൈനലിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. മറുപടിയായി സൗത്ത് ആഫ്രിക്ക 246 റൺസിൽ ഒതുങ്ങി. ഷെഫാലി വർമ്മ (87), ദീപ്തി ശർമ (58), സ്‌മൃതി മന്ദാന (45) എന്നിവർ ബാറ്റിംഗിൽ തിളങ്ങി. റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ് (24), ഹർമൻപ്രീത് കൗർ (20) എന്നിവർ കൂടി മികച്ച സംഭാവന നൽകി.
ബോളിങ്ങിൽ ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ്മ രണ്ടും നേടി. സൗത്ത് ആഫ്രിക്കയുടെ ക്യാപ്റ്റൻ ലോറ വോൾവാർട്ട് 98 പന്തിൽ 11 ഫോറുകളും ഒരു സിക്‌സറും അടക്കം സെഞ്ച്വറി (101) നേടി, എങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല.
ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ ഐസിസി ട്രോഫിയുമായാണ് ഈ വിജയം ചരിത്രത്തിൽ ഇടം നേടുന്നത്.
േ്ിേി
