രൂപയുടെ മൂല്യത്തകർച്ച: ഡോളർ 89.61 രൂപയിലേക്ക്
ഷീബ വിജയ൯
ന്യൂഡൽഹി: വിദേശനാണ്യ വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 89.61 രൂപ എന്ന റെക്കോർഡ് താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തു. ഒറ്റ ദിവസംകൊണ്ട് 93 പൈസയുടെ നഷ്ടമാണ് രൂപ രേഖപ്പെടുത്തിയത്. ഡോളറുമായി രൂപയുടെ മൂല്യം 89 രൂപ നിലയിലേക്ക് താഴുന്നത് ഇത് ആദ്യമായാണ്. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിലെ അനിശ്ചിതത്വമാണ് ഇതിന് മുഖ്യകാരണമായി പറയുന്നത്. കരാർ നേടുന്നതിന് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഉൾപ്പെടെ നിർത്തിവച്ചിരിക്കുകയാണ്. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ കറൻസികൾക്കെതിരായ യു.എസ് ഡോളർ ഇൻഡക്സ് 98-ൽ നിന്ന് നൂറിന് മുകളിലെത്തി. ഈ മൂല്യശോഷണം ഇറക്കുമതിയെ ദോഷകരമായി ബാധിക്കും. അസംസ്കൃത എണ്ണ, സ്വർണം, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതിച്ചെലവ് ഉയരുന്നത് പ്രാദേശിക വിപണികളിലും പ്രതിഫലിക്കും. അതേസമയം, പ്രവാസികൾക്ക് ഇത് മെച്ചമാകും.
ddgdfdfdf
