വോട്ടർപ്പട്ടിക: കേരളത്തിൽ ഒരുലക്ഷത്തിലധികം പേരെ 'കണ്ടെത്താനായില്ല'


ഷീബ വിജയ൯


ഹി:  വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ സംസ്ഥാനത്ത് 1,01,856 പേരെ കണ്ടെത്താനായില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഇവരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ഈ വോട്ടർമാരുടെ   താമസസ്ഥലം പരിശോധിച്ചുറപ്പിക്കാനായില്ലെന്നും ചിലർ മരണപ്പെട്ടെന്നും ഇരട്ടവോട്ട് ഉണ്ടെന്നുമാണ് കമീഷൻ പറയുന്നത്. പട്ടികയിൽ തുടരാൻ അർഹതയുള്ളവർ ഈ കൂട്ടത്തിലുണ്ടെങ്കിൽ അവർ പുതുതായി പേരുചേർക്കാൻ ഫോം 6 സമർപ്പിക്കേണ്ടിവരും. 'കാണാതായവർ' ആരാണെന്നും ഏത് മണ്ഡലത്തിലുള്ളവരാണെന്നുമുള്ള കണക്ക് പുറത്തുവിടണമെന്നാണ് ജനങ്ങളുടെയും പാർട്ടികളുടെയും ആവശ്യം. അതേസമയം, കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും തുടർന്ന് ബി.എൽ.ഒ – ബി.എൽ.എ യോഗം ചേർന്ന് വിലയിരുത്തുമെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വാദം.

കേരളത്തിൽ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാൻ 27.8 ലക്ഷം പേർ തിരിച്ചറിയൽ രേഖകൾ നൽകേണ്ടിവരുമെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. 2002-ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ പേരോ ഇല്ലാത്ത 27.8 ലക്ഷം പേരാണിത്. ഇവർ അന്തിമ പട്ടികയിൽ പേര് വരാൻ കമീഷൻ നിഷ്കർഷിച്ച 12 രേഖകളിൽ ഒന്ന് നൽകണം. കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന ഡിസംബർ ഒമ്പതിന് ശേഷം ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ) നോട്ടീസ് നൽകി

article-image

asdasasdsad

You might also like

  • Straight Forward

Most Viewed