എറണാകുളം കൊലപാതകം: കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി, വീട്ടുടമ കുറ്റം സമ്മതിച്ചു
ഷീബ വിജയ൯
കൊച്ചി: തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്ക് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണ്. മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ ജോർജ് ആണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ടത് എറണാകുളം സൗത്തിലുള്ള ലൈംഗിക തൊഴിലാളിയാണെന്ന് ജോർജ് മൊഴി നൽകിയതായി എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി സൗത്ത് ഗേൾസ് ഹൈസ്കൂളിന്റെ ഭാഗത്ത് നിന്നാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. പണം സംബന്ധിച്ച് ജോർജും സ്ത്രീയും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് മുറിയിലുണ്ടായിരുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് ജോർജ് സ്ത്രീയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംശയമുണ്ടാകാതിരിക്കാനായി മൃതദേഹം വലിച്ചു റോഡിൽ തള്ളിയിട്ട് കടന്നുകളയാനായിരുന്നു പ്രതി പദ്ധതിയിട്ടത്. എന്നാൽ പുലർച്ചെ മൃതദേഹം വലിച്ചു കൊണ്ടുവരവെ മദ്യലഹരിയിലായിരുന്ന ജോർജ് തളർന്നുവീഴുകയായിരുന്നു. രാവിലെ ഹരിതകർമസേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ജോർജ് ഇന്നലെ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
rdfrfdr
