കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൾട്ടൺ ഹോട്ടലിൽ വെച്ച് വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മുൻ ചെയർമാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യാതിഥിയായിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, ബഹ്‌റൈൻ ബില്ലാവാസ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഡോ. ശ്രീദേവി രാജൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

 

article-image

േ്ിേ്ി

article-image

േ്ിേ്ി

article-image

േ്ിി

article-image

േിേി

article-image

േ്ിേ

article-image

േ്ിേ

article-image

േ്ി്േി

article-image

ിു്ു

article-image

്ിു്ു

article-image

്ിു്

article-image

ു്ിു

article-image

ിു്ു

article-image

ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ ആശംസകൾ അറിയിച്ചു. ട്രഷറർ സുജേഷ് നന്ദി രേഖപ്പെടുത്തി. ഓണക്കളികൾ, അംഗങ്ങളുടെ കലാപരിപാടികൾ, കെ.പി.എ സൃഷ്ടി, സിംഫണി കലാകാരന്മാരുടെ പ്രകടനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കലാകാരന്മാരെ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം മൊമന്റോ നൽകി ആദരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

article-image

േ്ിേ്ി

article-image

േ്ി്േി

You might also like

Most Viewed