ഫോർമുല വൺ വേഗപ്പോരിൽ തുടർച്ചയായ രണ്ടാം തവണയും കൺസ്ട്രക്‌ടേഴ്‌സ് ചാമ്പ്യൻഷിപ് കിരീടം സ്വന്തമാക്കി

പ്രദീപ് പുറവങ്കര
മനാമ l മക്ലാരൻ ടീം ബഹ്റൈന്റെ ഖ്യാതി ഉയർത്തി. ബഹ്‌റൈൻ ആസ്ഥാനമായുള്ള മുംതലക്കാത്താണ് മക്ലാരൻ ടീമിന്‍റെ ഉടമസ്ഥർ. സിംഗപ്പൂർ ഗ്രാൻഡ് പ്രിക്സിലെ മികച്ച പ്രകടനമാണ് കിരീട നേട്ടത്തിന് വഴിതുറന്നത്. വാശിയേറിയ മറീന ബേ സ്ട്രീറ്റ് സർക്യൂട്ടിലെ മത്സരത്തിൽ മക്ലാരൻ ഡ്രൈവർമാരായ ലാൻഡോ നോറിസ് മൂന്നാം സ്ഥാനവും, ഓസ്കാർ പിയസ്ട്രി നാലാം സ്ഥാനവും നേടി.
ഈ സീസണിൽ ആകെ 650 പോയന്റുകൾ നേടിയ മക്ലാരൻ, ആറ് റേസുകൾ ശേഷിക്കെ തൊട്ടടുത്ത എതിരാളികളെക്കാൾ 327 പോയന്റിന്റെ ആധികാരിക ലീഡ് സ്വന്തമാക്കി. കിരീട നേട്ടത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബഹ്‌റൈനിലെ പ്രധാന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും മക്ലാരൻ ടീമിന്‍റെ തനതായ പപ്പായ ലിവറി നിറത്തിൽ ദീപാലങ്കാരങ്ങൾ ഒരുക്കിയത് ആകർഷകമായ കാഴ്ച്ചയായി.
്േിു്േു