വേതന സംരക്ഷണ സംവിധാനം നവീകരിക്കുന്ന പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്ന് എൽഎംആർഎ


പ്രദീപ് പുറവങ്കര

മനാമ l സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, വേതന സംരക്ഷണ സംവിധാനം നവീകരിക്കുന്ന പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. പരിഷ്കരിച്ച WPS-മായി പൂർണ്ണമായി സഹകരിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളുടെ വിവരങ്ങൾ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും എൽഎംആർഎ ചീഫ് എക്സിക്യൂട്ടീവും ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി ചെയർമാനുമായ നിബ്രാസ് താലിബ് അറിയിച്ചു.

പുതുതായി ഉണ്ടാക്കുന്ന ഡബ്ല്യുപിഎസ് സംവിധാനം എൽഎംആർഎ, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ, സാമ്പത്തിക മേഖല എന്നിവയെ ബന്ധിപ്പിക്കുന്ന പൂർണ്ണമായും സംയോജിപ്പിച്ച ഒരു പ്ലാറ്റ്‌ഫോമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വേതനം എളുപ്പത്തിൽ കൈമാറുന്നതിനായി, ജീവനക്കാർക്ക്  ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ തൊഴിലുടമകൾ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈനുമായി സഹകരിച്ചാണ് ഡബ്യു.പി.എസ് നവീകരണം നടപ്പിലാക്കുന്നത്.

article-image

ിുു

You might also like

Most Viewed