ബഹ്‌റൈനിലെ ഇബ്ൻ അൽ നഫീസ് ഹോസ്പിറ്റലിൽ രാജ്യത്തെ ആദ്യ Canon MRI സ്കാനർ പ്രവർത്തനമാരംഭിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ പ്രമുഖ മൾട്ടി-സ്‌പെഷ്യാലിറ്റി ആരോഗ്യ സേവന ദാതാക്കളായ ഇബ്ൻ അൽ നഫീസ് ഹോസ്പിറ്റൽ, രാജ്യത്തെ ആദ്യത്തെ Canon മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (MRI) സ്കാനർ അവതരിപ്പിച്ചു. ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന
Canon Vantage Orian എന്ന പുതിയ ഉപകരണം, രോഗനിർണയത്തിന്റെ കൃത്യത വർദ്ധിപ്പിക്കാനും രോഗിയുടെ അനുഭവം മെച്ചപ്പെടുത്താനും രൂപകൽപ്പന ചെയ്ത നൂതന സവിശേഷതകളോടെയാണ് എത്തുന്നതെന്ന് ആശുപത്രി ഭാരവാഹികൾ അറിയിച്ചു.
ലോകത്തിലെ ആദ്യത്തെ ഡീപ് ലേണിംഗ് റീകൺസ്ട്രക്ഷൻ സാങ്കേതികവിദ്യയായ അഡ്വാൻസ്ഡ് ഇൻ്റലിജൻ്റ് ക്ലിയർ-ഐക്യു എഞ്ചിൻ പുതിയ MRI സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള ഫലങ്ങൾ നൽകുന്നതിലൂടെ മെഡിക്കൽ പ്രൊഫഷണലുകൾക്ക് രോഗനിർണയ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ശബ്ദം കുറഞ്ഞ സ്കാനിംഗ്, വൈഡ് ബോർ ഡിസൈൻ, ഇമ്മേഴ്‌സിവ് എം.ആർ തിയേറ്റർ അന്തരീക്ഷം എന്നിവയും രോഗിക്ക് കൂടുതൽ സുരക്ഷിതവും സുഖപ്രദവുമായ അനുഭവം ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇബ്ൻ അൽ നഫീസ് ഹോസ്പിറ്റൽ ബോർഡ് ചെയർമാൻ ഡോ. ഹസൻ അൽ അറായേദ് , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റഹ്മ ജാബേരി പങ്കാളിത്ത കമ്പനിയായ യൂസിഫ് മഹ്മൂദ് ഹുസൈൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യൂസിഫ് അഹമ്മദ് മഹ്മൂദ് എന്നിവർ ഇത് സംബന്ധിച്ച വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
cxvxcv